കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

പി.ജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക പി.ജി പ്രവേശനം ഒന്ന്, രണ്ട് അലോട്ട്‌മെന്റുകള്‍ ലഭിച്ചവര്‍ക്ക് ആഗസ്റ്റ് 19-ന് ഉച്ചക്ക് രണ്ട് മണിവരെ കോളേജ്/പഠനവകുപ്പില്‍ പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യാം.
എയ്ഡഡ് കോളേജില്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനത്തിന് ആഗസ്റ്റ് 21-ന് പകല്‍ 12 മണിവരെ  റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. റിപ്പോര്‍ട്ട് ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് അന്ന് ഉച്ചക്ക് രണ്ട് മണിക്ക് കോളേജ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.
വിഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവില്‍ അതത് കോളേജുകളാണ് പ്രവേശനം നടത്തുന്നത്. കോളേജിലേക്ക് അയച്ച റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് 21-ന് പകല്‍ 12 മണി വരെ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. പി.ജി മൂന്നാം അലോട്ട്‌മെന്റ് ആഗസ്റ്റ് 21-ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. ഫോണ്‍: 0494 2407016,

എം.എസ്.സി സൈക്കോളജി അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി സൈക്കോളജി പ്രവേശന പരീക്ഷാ പുതുക്കിയ റാങ്ക്‌ലിസ്റ്റും ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റും ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് 21, 22 തിയതികളില്‍ മൂന്ന് മണിക്കകം എല്ലാ രേഖകളും  സഹിതം കോളേജില്‍ ഹാജരായി പ്രവേശനം നേടണം.

എം.എസ്.സി അപ്ലൈഡ് സുവോളജി ബി.പി.എല്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി അപ്ലൈഡ് സുവോളജി പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട മുന്നോക്ക വിഭാഗത്തിലെ ബി.പി.എല്‍ അപേക്ഷകര്‍ ആഗസ്റ്റ് 21-ന് വൈകുന്നേരം അഞ്ച് മണിക്കകം പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് സുവോളജി പഠനവകുപ്പില്‍ ഹാജരാക്കണം.   പി.ആര്‍

Leave a Reply

Your email address will not be published. Required fields are marked *