മീനങ്ങാടി തരിശായിക്കിടന്ന വയലില്‍ കെഎസ്കെടിയു നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കി. മീനങ്ങാടി പഞ്ചായത്തിലെ മുരണിയിലാണ് കെഎസ്കെടിയു ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചത്. സംസ്ഥാനത്ത് അഞ്ഞൂറ് ഏക്കര്‍ തരിശ്ഭൂമിയില്‍ നെല്‍കൃഷി നടത്താനുള്ള സംഘടനയുടെ തീരുമാന പ്രകാരമാണ് പഌത്തോട്ടത്തില് ഗോപിയുടെയും രഘുറാം സ്വാമിയുടെയും ആറ് വര്‍ഷത്തോളം തരിശായിക്കിടന്ന ഒരേക്കര്‍ വയലില്‍ ഞാറ്നടീല്‍ നടത്തിയത്.
ആദിവാസി നൃത്തവും നാടന്‍പാട്ടും തുടിതാളവുമായി നടന്ന ഞാറുനടീല്‍ നാടിന് ഉത്സവമായി. കെഎസ്കെടിയു ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു. പി ടി കുര്യാച്ചന് അധ്യക്ഷനായി. ബത്തേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍ പി കുഞ്ഞുമോള്‍, സി ഓമന,കെ എസ്കെടിയു ജില്ലാ പ്രസിഡന്റ് കെ ഷമീര്‍, ഏരിയാ സെക്രട്ടറി വി വി രാജന്, പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്, വൈസ് പ്രസിഡന്റ് സി അസൈനാര്‍, പി ടി ഉലഹന്നാന്, ടി ടി സ്കറിയ, എം ആര് ശശിധരന്, കെ കെ വിശ്വനാഥന്, എന്‍ സിദ്ധീക്ക്, പി സി രജീഷ്, പി സി വിജയകുമാര്‍, ടി വി തങ്കമണി എന്നിവര്‍ സംസാരിച്ചു.
