കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ ആരോഗ്യമന്ത്രി ശൈലജയ്ക്ക് പൂര്‍ണ പിന്തുണയുമായി വീണ്ടും മുഖ്യമന്ത്രി രംഗത്ത്. നിലവില്‍ കോടതി പരാമര്‍ശം മാത്രമേ ആരോഗ്യമന്ത്രിക്ക് എതിരെ ഉള്ളൂ, അതിന്റെ പേരില്‍ മന്ത്രി രാജിവെയ്‌ക്കേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ഹൈക്കോടതി രേഖാമൂലം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും, പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. എന്നാല്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ ബഹളം തുടരുകയാണ്.

പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *