ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിതാ ഷായുടെ വേലക്കാരനായാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പണിയെടുക്കുന്നതെന്ന് കോണ്‍ഗ്രസ്. ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി മുന്നോട്ടു വന്ന ആദരണീയ വ്യക്തിത്വമായിരുന്നു നിതീഷിന്േറത്.
ആര്.ജെ.ഡിയുമായുള്ള അസ്വാരസ്യത്തിന്റെ പേരില്‍ മഹാസഖ്യം വിട്ടത് ജെ.ഡി.യുവിലെ തന്നെ പല നേതാക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. നീതീഷ് സ്വന്തം ധാര്‍മ്മികതയെ തല്ലിയുടച്ചാണ് ബി.ജെ.പിയിലേക്ക് മാറിയത്. ബിഹാറിലെ ഏറ്റവും മോശം മുഖ്യമന്ത്രിയായി നിതീഷ് മാറികൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു.
നിതീഷ് ബി.ജെ.പിയുടെ പിന്തുണ തേടി പോയ സാഹചര്യത്തില്‍ അഭിമാനമുള്ള മറ്റ് ജെ.ഡി.യു നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വിശ്വസിക്കുന്നതെന്നും ദീക്ഷിത് പറഞ്ഞു.
പാട്നയില്‍ ജെ.ഡി.യു ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കുന്നുണ്ട്.
