കോഴിക്കോട്: ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. 531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. 425 പേരും ഇന്ന് തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് നിന്ന് ഒഴിവാകും. ഇവര്‍ക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക. ഇതോടെ ഇവര്‍ക്ക് ഓണം അലവന്‍സുകള്‍ പോലും നിഷേധിക്കപ്പെടുമെന്ന് പറയപ്പെടുന്നു. മറ്റൊന്ന് അടുത്ത രണ്ടാഴ്ചയോളം ഇവരുടെ സേവനം ലഭിക്കാതെ വരുന്ന സാഹചര്യവും സംജാതമാകും.
സാധാരണഗതിയില്‍ ഏപ്രില്‍ അവസാനം കരട് പട്ടിക തയാറാക്കി മെയ് മാസമാണ് സ്ഥലം മാറ്റം നടത്താറുള്ളത്. അപ്പീല്‍ നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് ഇത്തവണ സ്ഥലം മാറ്റിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഓണക്കാലത്ത് സ്ഥലമാറ്റം നടത്തുന്നത്
