പുതിയ 50,200 രൂപ നോട്ടുകള്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി.

200 നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകളെങ്കിലും വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 200 രൂപ നോട്ടിനൊപ്പം 50 രൂപ നോട്ടുകള്‍ കൂടി പുറത്തിറക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു.

നോട്ടുകളുടെ അച്ചടി ആദ്യഘട്ടത്തിലായതിനാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ വിതരണത്തിനായി എത്തിയിട്ടുള്ളൂ. ആര്‍ബിഐ മേഖല ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളിലും മാത്രമാണ് നിലവില്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നത്.

അതേസമയം എടിഎമ്മില്‍ പുതിയ നോട്ടുകള്‍ ലഭിക്കുന്നതിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും. പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ എടിഎമ്മില്‍ മാറ്റം വരുത്തേണ്ടി വരും എന്നതിനാലാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *