തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം ഇപ്പോള്‍ സങ്കീര്‍ണമായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പണമുള്ളവര്‍ പഠിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകളെ ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. ഇവയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരുകളാണ്. അവരുടെ പാപഭാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
