മുംബൈയില്‍ മൂന്ന് നില കെട്ടിട്ടം തകര്‍ന്നു വീണു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ: മുംബൈയിലെ പക്‌മോഡീയ നഗരത്തില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണു. ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം.35 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം.

അപകടത്തില്‍ നിന്നും മൂന്ന് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു.അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. മുംബൈയില്‍ രണ്ട് ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം മുംബൈയില്‍ ദട്‌കോപറില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണ് ഏഴ് പേര്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *