ബി ജെ പി സ്വകാര്യ കമ്പനി

ബിജെപി ബി ഡി ജെ എസ് ബന്ധത്തിലെ വിള്ളല്‍ വ്യക്തമാക്കി ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ചു എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ബി ഡി ജെ എസ് എന്‍ ഡി എ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബി ജെ പി സ്വകാര്യ കമ്പനി ആയി മാറിയെന്നു വെള്ളാപ്പള്ളി ആക്ഷേപിച്ചു. ഗ്രൂപ്പും കോഴയും മാത്രമേ അവിടുള്ളൂ.

ബി ഡി ജെ എസ് എല്‍ ഡി എഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എല്‍ ഡി എഫാണ് ബി ഡി ജെ എസിനു പറ്റിയ മുന്നണി. ഇതിനു സി പി ഐ എം അവസരമൊരുക്കണമെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബി ജെ പി – ബി ഡി ജെ എസ് ബന്ധത്തില്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് വെള്ളാപ്പള്ളിയുടെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *