നിയമ ബോധവത്ക്കരണ ശില്‍പശാലക്ക് തുടക്കം

സ്ത്രീകള്‍ക്ക് നിയമങ്ങളെ കുറിച്ച് അവബോധം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ദേശീയ വനിതാ കമ്മീഷനുമായി സഹകരിച്ച് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ നിയമ ബോധവത്ക്കരണ ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെ മഹിമയാണ് ഭവനമെന്നും ഭവനമെന്നാല്‍ ഭാര്യയാണെന്നും അതിനാല്‍ കുടുംബത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗം നൂര്‍ബിന റഷീദ് അധ്യക്ഷയായി. ദേശീയ തലത്തില്‍ 20 ജില്ലകളില്‍ നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് ശില്പശാല നടത്തിയത്.

സ്ത്രീകളുടെ അവകാശങ്ങള്‍, സ്ത്രീ ശാക്തീകരണം, ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് ബോധവല്‍ത്ക്കരിക്കുകയാണ് രണ്ട് ദിവസങ്ങളിലായി നടത്തുന്ന ശില്പശാലയുടെ ലക്ഷ്യം. സാമൂഹിക സുരക്ഷാ നിയമങ്ങള്‍, സ്ത്രീകളും ഭരണഘടനയും, സ്ത്രീകളും കുടുംബ നിയമങ്ങളും തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടത്തുന്നത്. ജില്ലാ ജഡ്ജി സി. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അരവിന്ദ് ബി. എടയോടി, അബ്ദുറഹിമാന്‍ കാരാട്ട്, ഇ.എം കൃഷ്ണന്‍ നമ്പൂതിരി, കെ.സി. മുഹമ്മദ് അഷറഫ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ.വി സുഭാഷ്‌കുമാര്‍, സി. കെ. അബുദുള്‍ സമദ്, സുജാത വര്‍മ, വി.വി തോമസ് തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *