മലപ്പുറം: ഹയര്‍ സെക്കണ്ടറി മേഖലയില്‍ വര്‍ഷങ്ങളായ് നിലനില്‍ക്കുന്ന ജൂനിയര്‍-സീനിയര്‍ വിവേചനം അനീതിയാണെന്നും അത് പരിഹരിക്കുന്നതിനുള്ള നടപടിസ്വീകരിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ രജത ജൂബിലി ജില്ലാ സമ്മേളനം മലപ്പുറത്ത് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള പുതിയ ശമ്പളം ഫെബ്രുവരിയില്‍ ജീവനക്കാര്‍ക്ക് ലഭിക്കുമെന്നും ശമ്പള പരിഷ്‌കരണം അഞ്ച് വര്‍ഷക്കാലാവധി തുടരണമെന്ന ജീവനക്കാരുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ആര്യാടന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.സുരേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഇഫ്തിഖാറുദ്ധീന്‍, സംസ്ഥാന ട്രഷറര്‍ ജോസ് ജോണ്‍, കെ.പി അബ്ദുള്‍ നാസര്‍, മോനോജ് ജോസ്,എ.പി അബ്ദുള്‍ നാസര്‍, വീക്ഷണം മുഹമ്മദ്,രാധാകൃഷ്ണന്‍, ബിന്ദു പി സുരോഷ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഒ.ശ്രീനാഥന്‍ സ്വാഗതവും മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.ശിവന്‍,എന്‍.എന്‍.എം.എച്ച്.എസ് ചേലമ്പ്ര അധ്യാപിക ശോഭനകുമാരി എന്നിവര്‍ക്ക് യാത്രയപ്പ് നല്‍കി.
വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാ പിന്നണി ഗാനരചയിതാവ് രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ അന്‍വര്‍ കെ അധ്യക്ഷത വഹിച്ചു. ഷാം കെ, അഹമ്മദ് കബീര്‍, രജ്ഞിത് വികെ, എം.ടി മുഹമ്മദ്, ആര്യാ സുരേന്ദ്രന്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. പി.എം ഉണ്ണികൃഷ്ണന്‍ സ്വാഗതവും എ.സി പ്രവീണ്‍ നന്ദിയു പറഞ്ഞു.സംഘടനാ ചര്‍ച്ചയില്‍ ആര്‍.ഹരികുമാര്‍,അബ്ദുള്‍ കരീം,ജാബിര്‍ പാണക്കാട്,റോയ് തോമസ് എന്നിവര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഒ.ശ്രിനാഥന്‍ (പ്രസിഡന്റ്), കെ.അന്‍വര്‍(സെക്രട്ടറി), വി.കെ രജ്ഞിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
