മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗ് ഔട്ട് ചെയ്യാനാകാതെ കുടുങ്ങിപ്പോയ അമ്മയ്ക്ക് സഹായവുമായി പോലീസ്. മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അറിയാതെ കയറിയ ഇംഗ്ലണ്ട് സ്വദേശി ലോണ തോമസ് ആണ് കഥയിലെ താരം.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് എന്ന് കരുതി ലോണ തോമസ് കയറിയത് മകന്റെ അക്കൗണ്ടിലായിരുന്നു. അക്കൗണ്ട് ലോഗൗട്ട് ചെയ്യുന്നതെങ്ങനെയെന്ന് അറിയാതെ ലോണ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. എന്നാല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സൈറ്റിലേക്കാണ് ലോണ പോസ്റ്റിട്ടത്. തുടര്‍ന്ന് ലോണയെ പോലീസ് ഡിപാര്‍ട്ട്മെന്റ് ലോഗൗട്ട് ചെയ്യാന്‍ സഹായിച്ചു.
101 വിശദ മറുപടികളാണ് ലോണക്ക് ലഭിച്ചത്. ഏകേശം 3000 പേരാണ് ലോണയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. 275 പേര് ഷെയര്‍ ചെയ്തു. പേജിന്റെ വലതുവശത്തു മുകളില്‍ കാണുന്ന ആരോയില്‍ പോയി ലോഗൗട്ട് ചെയ്യണമെന്ന പോലീസിന്റെ മറുപടി അനുസരിച്ചാണ് ലോണ ലോഗൗട്ട് ചെയ്തത്. അമ്മയെ ലോഗൗട്ട് ചെയ്യാന്‍ സഹായിച്ചതിന് മകന് ഡാനിയല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് നന്ദി അറിയിക്കുകയും ചെയ്തു.
