ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. സെപ്തംബര്‍ മാസം 16 വരെ യാണ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്ബാകെ ഇന്ന് ഹാജരാക്കിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടി ഉത്തരവിട്ടത്.

അതേ സമയം ഈ മാസം ആറാം തീയ്യതി ജയിലില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കണം എന്ന അപേക്ഷ ദിലീപ് അഭിഭാഷകന്‍ മുഖേന നല്‍കി. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ സെപ്തംബര്‍ ആറിന് രാവിലെ 7 മുതല്‍ 11വരെ വീട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാണ് ദിലീപിന്റെ അപേക്ഷ. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിലാണ് ഈ അപേക്ഷ നല്‍കിയത്. ഇത് ഇന്ന് പരിഗണിക്കുമെന്നറിയുന്നു. അമ്ബതു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം കഴിഞ്ഞ ദിവസം ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *