ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി തേടിയെത്തുന്ന ഗള്‍ഫ് രാജ്യം

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി തേടിയെത്തുന്ന ഗള്‍ഫ് രാജ്യം യു.എ.ഇ ആണെന്ന് റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ ജോലി തേടിയെത്തിയിരുന്നത് സൗദി അറേബ്യയിലായിരുന്നു.

എന്നാല്‍ കഴിഞ്ഞ ആറു മാസത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ ജോലി തേടിയെത്തിയത് യു.എ.ഇയില്‍ ആണ്. 74,778 ഇന്ത്യക്കാരാണ് ഈ കാലയളവില്‍ യു.എ.യില്‍ ജോലി തേടിയെത്തിയത്. സൗദിയില്‍ ജോലി തേടിയെത്തിയത് 32,995 പേരാണ്.

ജോലി തേടിയെത്തുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ബീഹാര്‍ സ്വദേശികളാണ്. രണ്ടാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്. 2015ല്‍ ജോലി തേടിയെത്തിയ ഇന്ത്യക്കാരില്‍ 31 ശതമാനവും ഉത്തര്‍പ്രദേശ് സ്വദേശികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *