കഴിഞ്ഞ വര്‍ഷം വാമന ജയന്തിയങ്കില്‍ ഈ വര്‍ഷം ഓണാശംസയുമായി അമിത്ഷാ

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഓണത്തിന് വാമനജയന്തി ആശംസ നേര്‍ന്നത് വിവാദമായിരുന്നു. ഇപ്രാവശ്യം അദ്ദേഹം അത് മാറ്റിപ്പിടിച്ചു. ഈ വര്‍ഷം മലയാളികള്‍ക്ക് ഓണാശംസകള്‍ നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ.. എന്റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’ എന്നാണ് അമിത് ഷായുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *