കണ്ണൂര്‍: കണ്ണൂരില്‍ ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് അരുംക്രൂരത. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയയ്ക്കുകയും ചെയ്ത യുവാവിനെയാണ് റോഡിലൂടെ വലിച്ചിഴച്ചത്.
രണ്ടംഗ സംഘമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. കണ്ണൂര്‍ തളിപ്പറമ്ബിലെ ഒരു ടകയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതിനു പിന്നാലെ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
യുവാവ് അലറിക്കരഞ്ഞുകൊണ്ട് താന്‍ കുറ്റക്കാരനല്ലെന്നും സ്റ്റേഷനില്‍ പോയി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും കരച്ചിലിനിടെ വിളിച്ചു പറയുന്നുണ്ട്. യുവാവിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
