അരവിന്ദ് കെജ്‌രിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കെജ്‌രിവാളിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാത്തതിനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.

വാദത്തിനിടെ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ രാംജത് മലാനി നടത്തിയ മോശം പരാമര്‍ശത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും അരുണ്‍ ജയ്!റ്റ്!ലി കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *