അധികാരദുര്‍വിനിയോഗം: ടിപി സെന്‍കുമാറിനെതിരായ ഹര്‍ജി തള്ളി

തിരുവനന്തപുരം: അധികാരദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയിരിക്കുന്നത്. പരാതികളില്‍ കഴമ്ബില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയിരിക്കുന്നത്.

മധ്യമേഖല ഐജി, കെടിഡിസി എംഡി, കെഎസ്ആര്‍ടിസി എംഡി, സംസ്ഥാന പൊലീസ് മേധാവി എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോല്‍ സെന്‍കുമാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പൊലീസിലെ ഉന്നത സ്ഥാനങ്ങള്‍ ഉപയോഗിച്ച് സെന്‍കുമാര്‍ പല കേസുകളിലും ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേസന്വേഷിച്ച് വിജിലന്‍സ് പരാതികളില്‍ കഴമ്ബില്ലെന്ന് കാട്ടി നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *