കെ.പി.സി.സി പ്രസിഡന്റാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി: കെ. മുരളീധരന്‍

തിരുവന്തപുരം: കെ.പി.സി.സി പ്രസിഡന്റാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടിക്ക് ഏത് പദവി നല്‍കാനും പാര്‍ട്ടി തയ്യാറാണ് തീരുമാനം അദ്ദേഹത്തിന്റേതാണെന്നും മുരളീധരന്‍ പറഞ്ഞു.

തനിക്കെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്ന് കെ.മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *