ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയ്ക്ക് തിരിച്ചറിയല്‍ വളരെ അത്യാവശ്യമാണ്, ഇനി മുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എംആധാറും ഉപയോഗിക്കാം.
യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ് എംആധാര്‍. ഈ ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ മാത്രമെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകൂ.
റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആപ്പ് തുറന്ന് പാസ് വേഡ് നല്‍കിയാല്‍ മൊബൈലില്‍ ആധാര്‍ കാര്‍ഡ് കാണാനാകും.
