അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസമനുഭവിക്കുന്ന നടന് ദിലീപ് ജാമ്യാപേക്ഷ നല്കി.
അങ്കമാലി കോടതിയിലാണ് നടനു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് ദിലീപിന്റെ അപേക്ഷ. നടിയുടെ നഗ്ന ചിത്രം എടുത്തു നല്കാന് പറഞ്ഞുവെന്നതാണ് തന്റെ പേരിലുള്ള കേസ്.
60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണ് തന്റെ പേരിലുള്ളതെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിലുണ്ട്.
