മാണിയുടെ പിന്തുണ സ്വീകരിക്കുമെന്ന് ലീഗ്

യുഡിഎഫിലേക്ക് കെഎം മാണി തിരിച്ചു വന്നാല്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. വേങ്ങര തെരഞ്ഞെടുപ്പില്‍ അദ്ദേഹം പിന്തുണച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ബഷീര്‍ ആലപ്പുഴയില്‍ പറഞ്ഞു.

മാണി യുഡിഎഫില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് തീരുമാനം അറിയിച്ചശേഷം ഇനി തുടര്‍ചര്‍ച്ചകള്‍ മതിയെന്ന് കോണ്‍ഗ്രസിന്റെ ധാരണായായി. ഡിസംബറില്‍! നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് കെഎം മാണി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നു.

 

 

കോട്ടയത്ത് നടന്ന പൊതുചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും കെഎം മാണിയും തമ്മില്‍ നടന്ന സൗഹൃദ സംഭാഷണമാണ് കേരളകോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ചര്‍ച്ച വീണ്ടും സജീവമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *