തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വന്‍ ഗൂഢാലോചന നടന്നു: രമേശ് ചെന്നിത്തല

കുട്ടനാട്ടില്‍ കായല്‍ കയ്യേറ്റം നടത്തിയെന്ന ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയെ രക്ഷപെടുത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് അവകാശലംഘനമാണെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിധരിപ്പിക്കുന്നതാണ്. ഇതുവഴി അവകാശലംഘനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. തന്റെ കായല്‍ കയ്യേറ്റം തെളിയിക്കാനായാല്‍ മന്ത്രിസ്ഥാനവും എം എല്‍ എ സ്ഥാനവും രാജിവെച്ച് വീട്ടില്‍ പോകുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *