ധനമന്ത്രി തോമസ് ഐസക്കിനും ഓണം ബംബറടിച്ചു; സമ്മാനത്തുക അറിഞ്ഞാല്‍ ഞെട്ടും

കൊച്ചി: ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ അടിച്ചവരുടെ കൂട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക്കും. നറുക്കെടുപ്പില്‍ ധനമന്ത്രി ടിഎം തോമസ് ഐസക്കിനും സമ്മാനം ലഭിച്ചു. 500 രൂപയാണ് മന്ത്രിക്ക് സമ്മാനമായി ലഭിച്ചത്. തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലേബര്‍ കോണ്‍ട്രാക്ട്‌സ് സഹകരണ സംഘം ഓണക്കോടിയോടൊപ്പം നല്‍കിയ ആര്‍എന്‍ 261142 എന്ന നമ്ബറിലുള്ള ടിക്കറ്റാണ് മന്ത്രിക്ക് ഭാഗ്യം നേടിക്കൊടുത്തത്.
സംഘം പ്രസിഡന്റ് ടിജി സജീവും ഡയറക്ടര്‍മാരും ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയാണ് ഓണക്കോടിയും ടിക്കറ്റും തോമസ് ഐസക്കിന് സമ്മാനിച്ചത്. ഓണസമ്മാനം നല്‍കുന്നതിനായി വാങ്ങിയ 360 ടിക്കറ്റുകളില്‍ 10 ടിക്കറ്റുകള്‍ക്ക് 2,000 രൂപ വീതവും പത്തെണ്ണത്തിന് 500 രൂപ വീതവും സമ്മാനം ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *