പിയു ചിത്രയ്ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ !

കേരളത്തിന്റെ അഭിമാനമായ പി യു ചിത്രയ്ക്ക് ആശംസകള്‍ അറിയിച്ച് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. ചിത്രയുമൊത്ത് മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലാലേട്ടന്റെ ചിത്രയോടൊപ്പമുള്ള ചിത്രത്തെ വളരെ സന്തോഷത്തോടെയാണ് സൈബര്‍ ലോകം സ്വീകരിച്ചത്.

ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ ചിത്ര തഴയപ്പെട്ടിരുന്നു. ഇക്കാര്യം വന്‍ വിവാദമായി മാറുകയും ചെയ്തു. ഇതിനുശേഷം ചിത്ര പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ സ്വര്‍ണം കൊയ്യാനായത് ചിത്രയുടെ മധുരപ്രതികാരമായി കാണാം.

സീനിയര്‍ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സര്‍ണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് വലിയ വിഭാഗം കായിക താരങ്ങളും പരിശീലകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി ചിത്രയെ തഴയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *