ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനു ഒരുങ്ങി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷ അവസ്ഥയക്ക് മാറ്റം വരാത്ത സാഹചര്യത്തില്‍ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനു ഒരുങ്ങി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ദ്വദിന സന്ദര്‍ശനമാണ് പ്രതിരോധ മന്ത്രി ലക്ഷ്യമിടുന്നത്.

 

 

ജമ്മു കശ്മീരില്‍ തീവ്രവാദ ആക്രമണങ്ങളും പാക്കിസ്ഥാന്റെ പ്രകോപനവും തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം നിര്‍ണായമാണ്. സെപ്തംബര്‍ 29, 30 തീയതികളിലാണ് സന്ദര്‍ശനം. നിര്‍മലാ സീതാരാമന്‍ ഇന്ത്യന്‍ സൈനിക മേധാവികളുമായി മന്ത്രി ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *