വിവാഹ ദിവസം വധുവിനോടൊത്തുള്ള ഫോട്ടോ ഷൂട്ടിനിടെ വരന്‍ മുങ്ങി : പിന്ന കണ്ടത്

കാനഡ : വിവാഹ ദിവസം വധുവിനോടൊത്തുള്ള ഫോട്ടോ ഷൂട്ടിനിടെ വരന്‍ മുങ്ങി. സ്വന്തം വിവാഹദിവസം ഒരു പിഞ്ചു ജീവന്‍ രക്ഷിക്കാന്‍ തയാറായ വരനെ അഭിനന്ദനംകൊണ്ടു പൊതിയുകയാണ് വാര്‍ത്തയറിഞ്ഞവരെല്ലാം. വിവാഹചിത്രങ്ങളെടുക്കാനെത്തിയ ഫൊട്ടോഗ്രാഫറാണ് വിവാഹ ഫൊട്ടോഷൂട്ടിനിടെയുള്ള വരന്റെ സാഹസികയെപ്പറ്റി ലോകത്തോടു പറഞ്ഞത്. കാനഡയിലെ ക്ലേറ്റന്‍ കുക്ക് എന്ന യുവാവിന് ഇപ്പോള്‍ ഒരു ഹീറോയുടെ ഇമേജാണ്.

 

ഫോട്ടോഷൂട്ട് പുരോഗമിക്കുന്നതിനിടെയാണ് പാര്‍ക്കിലെ കുളത്തിലേക്ക് ഒരു കുട്ടി വീഴുന്നത് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വധു അലറിവിളിക്കും മുമ്‌ബേ വരന്‍ കുളത്തിലേക്കു ചാടി കുട്ടിയെ രക്ഷിച്ചു. കുളത്തിനരികില്‍ കളിക്കുകയായിരുന്നു കുട്ടികളുടെ ഒരു സംഘമെന്നും അതിലൊരു കുട്ടി മറ്റൊരു കുട്ടിയെ വെള്ളത്തിലേക്കു തള്ളിയിടുകയായിരുന്നുമെന്നുമാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്.

 

ഫോട്ടോഷൂട്ട് പുരോഗമിക്കുകയാണെന്നോ വസ്ത്രങ്ങളില്‍ അഴുക്കു പുരളുമെന്നോ ഒന്നും ചിന്തിക്കാതെയാണ് വരന്‍ കുളത്തിലേക്കെടുത്തു ചാടി കുട്ടിയെ രക്ഷിച്ചത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് ഫൊട്ടോഗ്രാഫര്‍ വരന്റെ ധീരകൃത്യത്തെ അഭിനന്ദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *