പോളിയോ തുള്ളിമരുന്ന്

കോഡൂര്‍: സമ്പൂര്‍ണ്ണ പോളിയോ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലും അംഗനവാടികളിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം കോഡൂര്‍ താണിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വ്വഹിച്ചു. വാര്‍ഡ് തലങ്ങളില്‍ അതാത് വാര്‍ഡ് മെമ്പര്‍മാരും ജെ.എച്.ഐമാരും ജെ.പി.എച്ച്.എന്‍മാരും അംഗനവാടി ജീവനക്കാരും ആശ വളേണ്ടിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം റീജ കുറുപ്പത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ശംസുദ്ധീന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാരായ പി. മുഹമ്മദ് റഫീഖ്, സി. ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *