കേരളാലൈവ് കണ്ണൂര്‍ : കമ്മ്യുണിസറ്റ് മാര്‍ക്‌സിസറ്റ് പാര്‍ടിയുടെ വിജയഗാഥ രചിക്കാന്‍ കൈപിടിച്ച് ഉയര്‍ത്തിയ അതെ നേതാവ് വി.എസിന്റെ ആശീര്‍വാദത്തോടെ പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്ര മൂന്നാം ദിനമായ ഇന്ന് കണ്ണൂരിന്റെ ഹൃദയഭൂമിയില്‍.
കഴിഞ്ഞ ദിവസം പയ്യന്നുരില്‍ സമാപിച്ച യാത്ര കാഞ്ഞങ്ങാട്ടുനിന്നും പുറപെട്ടത് വലിയ ആവേശത്തോടെയായിരുന്നു. നിരവധി രക്തസാക്ഷികളുടെ ചോരചിന്തിയ മണ്ണിലൂടെ ആയിരങ്ങളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയാണ് നവകേരളയാത്ര ഇന്ന് കണ്ണൂരിലെത്തുന്നത്. വഴിത്താരങ്ങളിലെ സ്ത്രീസാനിധ്യം ശ്രദ്ധേയമായിരുന്നു. മതനിരപേക്ഷ അഴിമതിരഹിത മതേതരകേരളമെന്ന ആശയം ഉയര്‍ത്തിപിടിച്ചുളള യാത്ര നവകേരളത്തിന്റെ പുനസൃഷ്ടിക്കുളള കരുത്ത് പ്രകടമാക്കിയാണ് കടന്നവന്നത്. ചെമ്പടയുടെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് എല്ലാ കേന്ദ്രങ്ങളും മാര്‍ച്ചിനെ വരവേറ്റത്. പിണറായിയേയും മറ്റ് അംഗങ്ങളായ സഖാക്കളേയും ഷാളണിയിച്ചാണ് സ്വീകരിച്ചുവരുന്നത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരേയും രക്തസാക്ഷികളുടെ ബന്ധുമിത്രാദികളേയും ആദരിച്ചുകൊണ്ടാണ് യാത്ര.
ഞായറാഴ്ചയായ ഇന്ന് കണ്ണൂരിലെ മണ്ഡലങ്ങളിലുടെയുളള യാത്രയില്‍ സഖാവിനൊപ്പം എം വി ഗോവിന്ദന്‍ മാസറ്റര്‍, കെ.ജെ തോമസ്, പി.കെ സൈനബ, എം പിമാരായ പി.കെ ബിജു, എം.ബി രാജേഷ് എ. സമ്പത്ത്, കെ.ടി ജലീല്‍ എം.എല്‍.എ എന്നിവരുടെ അകമ്പടിയുമുണ്ടാവും.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ യാത്രക്ക് സ്വീകരണം നല്‍കുന്നതിനായ സ്ത്രീകളും കൂട്ടികളും അണിഞ്ഞൊരുങ്ങി തെരുവുകള്‍ കീഴടക്കിയിരിക്കുകയാണ്.
പാര്‍ടിയുടെ ഹൃദയഭൂമിയിലൂടെയുളള യാത്രയാണെന്ന് ശരിക്കും തോന്നുന്ന വിധത്തലാണ് ഇന്ന് കാലത്ത് ആരംഭിച്ച സ്വീകരണ ഒരുക്കങ്ങള്‍.
ജില്ലാ അതിര്‍ത്തിയായ കാലികടവില്‍ നിന്നും യാത്രയെ കണ്ണൂര്‍ എം.പി പി.കെ ശ്രീമതി, ഈ.പി ജയരാജന്‍ എം. എല്‍.എ ജില്ലാസെക്രട്ടറി പി ജയരാജന്‍. കെ.കെ രാഗേഷ് എന്നിവരാണ് സ്വീകരിച്ചത്. കരിവളളൂര്‍ രക്തസാക്ഷി നഗറിലെ സ്മൃതിമണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടത്തിശേഷമാണ് യാത്ര ജില്ലയിലേക്ക് പ്രവേശിച്ചത്.
