യശ്വന്ത് സിന്‍ഹയെ പരിഹസിച്ച് അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: യശ്വന്ത് സിന്‍ഹയെ പരിഹസിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.സിന്‍ഹ എണ്‍പതാം വയസ്സില്‍ ജോലി തേടി നടക്കുകയാണ്, അദ്ദേഹത്തിന് അരുണ്‍ ജെയ്റ്റ്‌ലിയോട് വ്യക്തിപരമായ വിരോധമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കുറ്റപ്പെടുത്തി. പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചതിന്റെ ആഘാതം സാധാരണക്കാര്‍ക്ക് ഉണ്ടാകില്ലെന്നും കണ്ണന്താനം പറഞ്ഞു.നാല്‍പ്പത്തൊമ്പത് രൂപയായി പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത് സാധാരണക്കാരെ ബാധിക്കില്ല.

വെറും ഒന്നര രൂപ മാത്രമെ അവര്‍ക്ക് വര്‍ധിക്കുകയുള്ളൂ. ഇതില്‍ 47 രൂപ സബ്‌സിഡിയുള്ള സാധാരണക്കാരന്റെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കൂടാതെ നോട്ട് നിരോധനത്തില്‍ കേന്ദ്രത്തെ നിശിതമായി വിമര്‍ശിച്ച മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയ്‌ക്കെതിരെയും കണ്ണന്താനം രംഗത്തെത്തി. ജെയ്റ്റ്‌ലിയുമായി സിന്‍ഹയ്ക്ക് വ്യക്തിവൈരാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *