ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സഹോദരന്‍

മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സഹോദരന്‍ ഇക്ബാല്‍ ഇബ്രാഹിം കസ്‌കര്‍. ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ദാവൂദ് ആഗ്രഹിച്ചാല്‍ തന്നെ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്(ഐഎസ്‌ഐ) അത് അനുവദിക്കില്ലെന്നും കസ്‌കര്‍ പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് കസ്‌കര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്ന ഭയത്താലാണ് ഐഎസ്‌ഐ ദാവൂദിനെ തടയുന്നതെന്നും കസ്‌കര്‍ പറഞ്ഞു. മുംബൈ സ്‌ഫോടന പരമ്ബരക്കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിലാണ് ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *