സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും അമത് ഷായും ശ്രമിക്കുകയാണെന്ന് :കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം: കേരളത്തില്‍ അക്രമം അഴിച്ചുവിടുന്നതു ലക്ഷ്യമിട്ട് ബിജെപിയുടെ ക്രിമിനല്‍ സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനരക്ഷാ യാത്രയിലൂടെ സംസ്ഥാനത്തു സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും അമിത് ഷായും ശ്രമിക്കുകയാണെന്നും മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കവെ കോടിയേരി ആരോപിച്ചു.

സംസ്ഥാനത്തു സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും അമിത് ഷായും ശ്രമിക്കുകയാണ്. കേരളത്തില്‍ അക്രമം അഴിച്ചുവിടാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ബിജെപി സംഘം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഗോരാക്ഷാ സേനയിലെ ആളുകളും ക്രിമിനലുകളുമാണിവര്‍. ഇവരുടെയും ബിജെപിയുടെയും പ്രകോപനങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വീണുപോകരുത് കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *