പെട്രോള്‍ പമ്പ് ജീവനക്കാരെ അക്രമിച്ച് പണം കവരുന്ന മോഷ്ടാവിനെ പിടികൂടി

ഷാര്‍ജ: പെട്രോള്‍ പമ്പ്  ജീവനക്കാരെ ഉപദ്രവിച്ച് പണം കവരുന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ഈജിപ്ത് സ്വദേശിയായ 28 കാരനെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വെളുപ്പിന് മൂന്നര മണിക്കാണ് മോഷ്ടാവ് പണം അപഹരിച്ചു ഷാര്‍ജ ഭാഗത്തേക്ക് വണ്ടി ഓടിച്ചു പോകുന്നതായി ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് ഷാര്‍ജ സി ഐ ഡി ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം അല്‍ അജില്‍ പറഞ്ഞു.

ഉടനെ തന്നെ പോലീസുകാരുടെ ഒരു സംഘം പ്രതിയെ പിടിക്കാനായി ഇറങ്ങി തിരിക്കുകയും ഷാര്‍ജയിലെ ഫഌറ്റില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പണവും മറ്റു വില കൂടിയ വസ്തുക്കളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇരുമ്പ് ദണ്ഡ് കൊണ്ടാണ് ഇയാള്‍ ജീവനക്കാരെ മര്‍ദ്ദിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

പോലീസിനെ കബളിപ്പിക്കാന്‍ ഇടക്കിടെ താമസം മാറ്റിയിരുന്ന പ്രതിയെ കുറ്റം ചെയ്ത് രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്ത്രപരമായാണ് പോലീസ് പിടികൂടിയതെന്ന് അല്‍ അജില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *