ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ : സെലക്ട് കമ്മിറ്റി യോഗം

2015ലെ കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ യോഗം ജനുവരി 19 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേരും. വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍, മനുഷ്യവകാശ സംഘടനകള്‍, യുവജന സംഘടനകള്‍, ബാര്‍ അസോസിയേഷനുകള്‍, സാംസ്‌കാരിക സംഘടനകള്‍, വിഷയവുമായി താല്പര്യമുള്ള പൊതുജനങ്ങള്‍ എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് യോഗത്തില്‍ നേരിട്ടും രേഖാമൂലം സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ തപാലിലും സമര്‍പ്പിക്കാം. 2015ലെ കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്ലും ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റില്‍ (www.niyamasabha.org) ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *