കുമ്മനം നയിക്കുന്ന ജനരക്ഷ യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍

കോഴിക്കോട്:ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും. വടകരയിലും കൊയിലാണ്ടിയിലുമാണ് ആദ്യ സ്വീകരണം. യാത്രയില്‍ കേന്ദ്ര പെട്രോളിയംനൈപുണ്യവികസന മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് പങ്കെടുക്കും.വൈകീട്ട് അഞ്ചുമണിയ്ക്ക് മുതലക്കുളം മൈതാനിയില്‍ പൊതുസമ്മേളനത്തോടെ ഇന്നത്തെ യാത്ര സമാപിക്കും.

ഞായറാഴ്ച രാവിലെ ജനരക്ഷായാത്ര മലപ്പുറം ജില്ലയിലേക്ക് കടക്കും. കാല്‍ലക്ഷത്തോളം പേര്‍ യാത്രയില്‍ അണിചേരുമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ. യാത്രയോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *