വി എസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ്.പാര്‍ട്ടി പുഃനപ്രവേശന വിഷയത്തില്‍ വി എസ് ഇടപ്പെട്ടില്ല. താന്‍ ആവശ്യപ്പെടാതെ തന്നെ ഈ വിഷയത്തില്‍ ഇടപെടേണ്ട ആളായിരുന്നു വി എസ് എന്നും സുരേഷ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിഷയത്തില്‍ അപ്പീല്‍ നല്‍കിയത് വി എസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും സുരേഷ് വ്യക്തമാക്കി. ഒ കെ വാസു, എ അശോകന്‍ ഉള്‍പ്പടെയുള്ള ബി ജെ പി പ്രവര്‍ത്തകരെ ഉള്‍ക്കൊണ്ട പാര്‍ട്ടിയാണ് സി പി എം. ബിജെപി നേതാക്കളെ ഉള്‍ക്കൊണ്ടത് നയവ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നും സുരേഷ് പറഞ്ഞു.

തനിക്ക് പാര്‍ട്ടിയില്‍ ഗോഡ്ഫാദറില്ല, പാര്‍ട്ടി അനുഭാവിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 13 വര്‍ഷം സന്തത സഹചാരിയായിരുന്ന സുരേഷ് ഇതാദ്യമായാണ് വി എസിനെ വിമര്‍ശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *