സ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.ചാണ്ടി കൈയ്യേറിയ കായല്‍ ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാര്‍ സര്‍വേ നടത്തണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൈനകരി പഞ്ചായത്തംഗം ബികെ വിനോദാണ് ഹര്‍ജിക്കാരന്‍.

തോമസ് ചാണ്ടി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം കായല്‍ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജയില്‍ ഉന്നയിക്കുന്നുണ്ട്.മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണം എന്നും ഹരജിയില് പറയുന്നു.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് പേരെ എതിര്‍ കക്ഷികള്‍ ആക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *