കുമ്മനത്തിന് വീട്ടില്‍ സ്വീകരണം ഒരുക്കി; കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാനം തെറിച്ചു

തിരുവനന്തപുരം: ജനരക്ഷാ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ കുമ്മനത്തിന് സ്വീകരണം ഒരുക്കിയ കോണ്‍ഗ്രസ് നേതാവിന് പണികിട്ടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ യാത്രയ്ക്കിടെ സ്വഗൃഹത്തില്‍ സ്വീകരിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി എടുത്തിരിക്കുന്നത്. മലപ്പുറം എടപ്പാളിലെ പിഎം മനോജ് എമ്ബ്രാന്തിരിക്കെതിരെയാണ് കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തത്.

നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് മനോജ് സഹകരണ ബാങ്കിന്റെ ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. ബിജെപി അധ്യക്ഷനെ സ്വീകരിച്ചത് പാര്‍ട്ടി കടുത്ത അച്ചടക്ക ലംഘനമായാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *