ചൗകീദാര്‍ പാര്‍ട്ടീദാര്‍ ആയെന്ന് മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

വഡോദര: ജയ് ഷായുടെ കമ്പനി ഒരു വര്‍ഷം കൊണ്ട് 16,000 കോടിയുടെ വിറ്റുവരവുണ്ടാക്കിയെന്ന വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയുടെ കാവല്‍ക്കാരന്‍ (ചൗകീദാര്‍) ഇപ്പോള്‍ അഴിമതിയില്‍ പങ്കാളിയായെന്ന് (പാര്‍ട്ടീദാര്‍) ആയെന്ന് രാഹുല്‍ പരിഹസിച്ചു. മോദിയെ പരോഷമായി പരാമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ ചൗകീദാര്‍ പരാമര്‍ശം.

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ താരവും പ്രതീകവും ജയ് ഷാ ആണെന്നും രാഹുല്‍ പറഞ്ഞു. 50,000 രൂപയില്‍ നിന്ന് കോടികള്‍ കൊയ്ത സ്റ്റാര്‍ട്ട് അപ്പാണ് ജയ് ഷായുടേത്. ഗുജറാത്ത് സര്‍ക്കാറിന്റെ രണ്ടു ലക്ഷം കോടിയുടെ കടം ഏത് കമ്ബനിക്കാണ് നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു.

മോദി സെല്‍ഫി എടുത്ത് ആസ്വദിക്കുന്നുണ്ട്. എന്നാല്‍, ഫോണ്‍ വഴി ചൈനയിലെ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങളാണ് ലഭിച്ചത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ മോദി ശ്രമിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

സ്ത്രീകളെ സംസാരിക്കാന്‍ ഇവര്‍ അനുവദിക്കാറില്ല. ബി.ജെ.പിയില്‍ നിരവധി സ്ത്രീകളുണ്ട്. എന്നാല്‍, ആര്‍.എസ്.എസില്‍ ഒറ്റ സ്ത്രീ പോലുമില്ല. ഒരു സ്ത്രീയെ എങ്കിലും നിങ്ങള്‍ ആര്‍.എസ്.എസ് ശാഖയില്‍ കണ്ടിട്ടുണ്ടോ എന്ന് രാഹുല്‍ ചോദിച്ചു.

അതേസമയം, രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതിന് പിന്നില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. വ്യാജ ആരോപണം ഉന്നയിച്ചവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *