സോളാര്‍ കേസില്‍ നേതാക്കളെല്ലാം പ്രതികളായാലും സരിത ഉണ്ടല്ലോ പ്രസിഡന്റാക്കാന്‍: കുമ്മനം

കണ്ണൂര്‍: സോളാര്‍ കേസില്‍ നേതാക്കളെല്ലാം പ്രതികളായപ്പോള്‍ സരിതയെ നേതാവായി തിരഞ്ഞെടുക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസെടുത്ത സാഹചര്യത്തില്‍ പുനസംഘടനാ പട്ടിക ഒഴിവാക്കി സരിതയെ നേതാവാക്കാം. നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിന് പരിഹാരവുമാകും. സോളാര്‍ കേസില്‍ തട്ടിപ്പിനും വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിതെന്നും കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പുനഃസംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തിരഞ്ഞെടുക്കണം. നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിന് പരിഹാരമായി.

സോളാര്‍ കേസില്‍ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിത്.

Leave a Reply

Your email address will not be published. Required fields are marked *