യുഎഇയില്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളിയാല്‍ നിങ്ങളെ ഭാഗ്യം തേടിയെത്തിയേക്കാം

ദുബൈ:യുഎഇയില്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളിയാല്‍ നിങ്ങളെ ഭാഗ്യം തേടിയെത്തിയേക്കാം. യുഎഇ നഗരങ്ങളിലെ വേസ്റ്റ് മാനേജ്‌മെന്റ് ഏറ്റെടുത്ത ബീആ കമ്ബനിയാണ് യു റീസൈക്കിള്‍, വീ റിവാര്‍ഡ് എന്ന പേരില്‍ സമ്മാനപദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശ യാത്രയടക്കം വമ്ബന്‍ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചെറിയാതെ റീ സൈക്കിളിംഗിനായി പലയിടത്തും റിവേഴ്‌സ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ ഇതില്‍ നിക്ഷേപിച്ചാല്‍ മെഷീന്‍ ഒരു കൂപ്പണ്‍ പകരം നല്‍കും. കൂപ്പണ്‍ ബിആയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്‌കാന്‍ ചെയ്താല്‍ നറുക്കെടുപ്പില്‍ പങ്കാളിയാകാം. കൂടുതല്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് പ്രശംസാപത്രവും ലഭ്യമാക്കുന്നുണ്ട്. വിമാനത്താവളങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിആ റിവേഴ്‌സ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *