കടകള്‍ തുറക്കാന്‍് ആഹ്വാനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് സ്വന്തം കട അടച്ച് പൂട്ടി

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കും എന്ന് പ്രഖ്യാപിച്ച് സ്വന്തം കട തുറക്കാതെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍.

ഇന്നലെയാണ് ടി നസറുദ്ദീന്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും കടകള്‍ തുറക്കാന്‍ സമിതി അംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തത്. എന്നിട്ട് പ്രസിഡന്റിന്റെ കട സന്ദര്‍ശിച്ചപ്പോള്‍ അടഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ് കണ്ടത്. ശക്തമായ പോലീസ് സന്നാഹം തൊട്ടടുത്ത് ഉണ്ടായിട്ടുപോലും സംസ്ഥാന പ്രസിഡന്റ് കട തുറന്നില്ല.

ആവശ്യമുള്ളവര്‍ക്ക് പോലീസ് സഹായം നല്‍കുമെന്ന് ഇന്നലെ തന്നെ ജില്ല പോലീസ് മേധാവി അറിയിച്ചിരുന്നു. അതുപോലും ടി നസറുദ്ദീന്‍ ആവശ്യപ്പെട്ടിട്ടില്ല. കട തുറക്കാന്‍ ആഹ്വാനം ചെയ്തിട്ടും തുറക്കാതെ മാതൃകയായ സംസ്ഥാന പ്രസിഡന്റിന്റെ നടപടിക്കെതിരെ അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *