കാമുകിയുമായി അടിച്ചുപിരിഞ്ഞ അറബ് യുവാവ് ചെയ്തത്

ഷാര്‍ജ: കാമുകിയുമായി തെറ്റിപ്പിരിഞ്ഞ അറബ് യുവാവ് അമിതമായി ഗുളിക വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാര്‍ജയിലാണ് സംഭവം. 24 ഓളം ഗുളികകള്‍ വിഴുങ്ങിയ 21 കാരന്‍ ഇപ്പോള്‍ ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ ചികിത്സയിലാണ്.

ആവശ്യമായ ചികിത്സകള്‍ നല്‍കിയ ഇയാളെ നിരീക്ഷണ വിഭാഗത്തില്‍ കിടത്തിയിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. നില മെച്ചപ്പെട്ട ശേഷം ഇയാളെ പോലീസ് ചോദ്യം ചെയ്യും.

ഷാര്‍ജയിലെ അല്‍ തവോന്‍ പ്രദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന യുവാവ് അടുത്തിടെ കാമുകിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതിന് ശേഷം യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നു. ഇതാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

യുവാവിനെ ഗുളികകള്‍ വിഴുങ്ങിയ നിലയില്‍ കണ്ടെത്തിയ കുടുംബാംഗങ്ങള്‍ നാഷണല്‍ ആംബുലന്‍സില്‍ വിവരമറിയിക്കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

തുടരന്വേഷണത്തിനായി ഷാര്‍ജ പോലീസ് കേസ് ബുഹൈറ പോലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *