അമേരിക്ക ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് റെക്‌സ് ടില്ലേഴ്‌സണ്‍

വാഷിങ്ടണ്‍: അമേരിക്ക ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് ഇന്ത്യക്കൊപ്പമാണെന്ന് ടില്ലേഴ്‌സന്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന.

തെക്കന്‍ ചൈന കടലിലെ ചൈനയുടെ പ്രകോപനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഭീഷണിയാണ്. ഇന്ത്യയും അമേരിക്കയും ഇതിനെതിരെ നിലകൊള്ളും. ചൈനയുമായി സൗഹാര്‍ദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ പരിഗണിക്കാതെയുള്ള ചൈനയുടെ നടപടികളെ പിന്തുണക്കില്ലെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.

ഉത്തരകൊറിയ തുടര്‍ച്ചയായി നടത്തുന്ന ആണവപരീക്ഷണങ്ങള്‍ അമേരിക്കക്കും ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *