തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. നവംബര്‍ ഒന്പതിന് നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും.
