രാമജന്മഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ കടമ യോഗി

അയോധ്യ: രാമജന്മഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് തെന്റ കടമയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമജന്മഭൂമിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തിപരമായി ഇതില്‍ വിശ്വാസമുണ്ട്. പ്രതിപക്ഷത്തിന് അതിനെ എതിര്‍ക്കാനാവില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിലെ എല്ലാ പ്രദേശങ്ങളുടെയും വികസനം നടപ്പിലാക്കുക എന്നതാണ് തന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അയോധ്യയാണ് ഇന്ത്യക്ക് രാമരാജ്യം എന്ന ആശയം പകര്‍ന്ന് നല്‍കിയതെന്ന് ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. രാമരാജ്യത്തില്‍ ആര്‍ക്കും വേദനയുണ്ടാക്കില്ല. അതിന്റെ യഥാര്‍ഥ അര്‍ഥം എല്ലാവര്‍ക്കും വീട് എന്നതാണ്. അയോധ്യയുടെ പെരുമ പുന:സ്ഥാപിക്കപ്പെടുമെന്നും യോഗി അഭിപ്രായപ്പെട്ടിരുന്നു.

1.75 ലക്ഷം ദീപങ്ങള്‍ തെളിയിച്ചാണ് ആദിത്യനാഥിനെ അയോധ്യയില്‍ സ്വാഗതം ചെയ്തത്. പല സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്രം വിഷയം വീണ്ടും പൊതുജന ശ്രദ്ധയിലെത്തിക്കാനാണ് യോഗിയുടെ സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *