തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്. ജില്‌ളാകളക്ടര്‍ ടി.വി.അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുര ുതരമായ പരാമര്‍ശങ്ങള്‍ ആണ് ഉള്ളതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. ഇത് ഭ ൂസംരക്ഷണനിയമത്തിന്റെ ലംഘനവും ക്രിമിനല്‍കുറ്റവുമാണെന്നും മന്ത്രി മുഖ്യമന്ത്രിയോട് വിശദീകരിച്ചു. നേരത്തെ, ഇക്കാര്യത്തില്‍ റവന്യൂമന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കേണ്ടതിലെ്‌ളന്ന് സിപിഐ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തത്.
