കുടുംബ പെന്‍ഷന്‍ : വരുമാന പരിധി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി പതിനയ്യായിരം രൂപയില്‍ നിന്നും മുപ്പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ചു. കേരളാ സര്‍വീസ് ചട്ടങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന മാതാപിതാക്കള്‍, ഇരുപത്തിയഞ്ച് വയസ് കഴിഞ്ഞ അവിവാഹിതകളായ പെണ്‍മക്കള്‍, വിധവകളായ അവശതയുള്ള പെണ്‍മക്കള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ അവശതയുള്ള പെണ്‍മക്കള്‍ എന്നിവര്‍ക്കുള്ള വരുമാനപരിധി സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്. 2015 നവംബര്‍ 23 മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *