കെപിസിസി യോഗത്തില്‍ സംഘര്‍ഷം, നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: കെപിസിസി യോഗ സ്ഥലത്ത് സംഘര്‍ഷം. കെപിസിസി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഘര്‍ഷമുണ്ടായത്. കെപിസിസി അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയും ഏറ്റുമുട്ടി.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ഹാളിലിരിക്കെയായിരുന്നു അസഭ്യവര്‍ഷവും ഏറ്റുമുട്ടലും. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജ്യോതികുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചിരുന്നു.

ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ജ്യോതികുമാര്‍ സദസിലേക്ക് പോകുന്നതിനിടെ ഉണ്ണിത്താന്‍ സൗഹൃദ ഭാവത്തില്‍ തോളില്‍ തട്ടി. തിരിഞ്ഞു നോക്കിയ ഉണ്ണിത്താന്‍ ജ്യോതികുമാറിന്റെ കയ്യില്‍ പിടിച്ചു. ഇതോടെ വിഷയം വഷളായി. തുടര്‍ന്ന് നേതാക്കള്‍ പരസ്പരം അസഭ്യം പറയുകയും ഏറ്റുമുട്ടുകയുമായിരുന്നു. സംഭവം കണ്ടു നിന്ന മറ്റ് നേതാക്കളാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *