തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടലുകളില്‍ തീപിടുത്തം. ഒരു ഹോട്ടലിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തം മറ്റ് മൂന്ന് കടകളിലേക്ക് കൂടി പടരുകയായിരുന്നു.
ചാക്കയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
